തേഞ്ഞിപ്പലം:ഫെസ്ബുക്കില്‍ പരിചയപ്പെട്ട് യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ കാണിച്ച് പണം തട്ടിയ യുവാവ് കൊണ്ടോട്ടി പോലീസിന്റെ പിടിയില്‍.കൊല്ലം ആദിനാട് പടന്നയില്‍ പ്രശാന്താണ് പിടിയിലായത്.2018 ജനുവരി മാസം യുവതിയുമായി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്‌ന ചിത്രം കൈക്കലാക്കിയ പ്രതി പിന്നീട് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുമെന്നും കുടുംബക്കാര്‍ക്ക് അയച്ച് കൊടുക്കുമെന്നുമായിരുന്നു ഭീഷണി ,ഇതോടെ പെണ്‍കുട്ടി പതിനയ്യായിരം രൂപ ബാങ്ക് എകൗണ്ടിലേക്ക് നല്‍കി.
പണം ആവശ്യപ്പെടുകയും നാട്ടിലുള്ള ചിലര്‍ക്ക് ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തതോടെ കുടുംബം വലിയ സമ്മര്‍ദ്ധത്തിലായി, ഇതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.കുടുംബം ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും പോലീസ് പറയുന്നു.ബാങ്ക് എകൗണ്ട് വിവരങ്ങങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വീട്ടിലെത്തിയ പോലീസിനോട് പ്രതി തട്ടിക്കയറുകയുമുണ്ടായി. ഇയാളുടെ മൊബൈലും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജറക്കി റിമാന്റ് ചെയ്തു.
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പരാതിയില്‍ അധ്യാപകനും പ്രാദേശിക രാഷ്ട്രീയ നേതാവും അറസ്റ്റില്‍. മുക്കം സ്വദേശിയായ അധ്യാപകന്‍ മോഹന്‍ദാസ്(35), പൂക്കോട്ടൂര്‍ സ്വദേശി അലവി (51) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ്ലൈന്‍ നല്‍കിയ പരാതി പ്രകാരം വിദ്യാര്‍ഥിയില്‍ നിന്ന് ലഭിച്ച വിവരങ്...
എടവണ്ണപ്പാറ: വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് യുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വലയില്‍. അയല്‍വാസിയായ ആസിഫ് എന്ന യുവാവിനെയാണ്് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. കേസിലെ പ്രതി ചീനക്കുഴി അബ്ദുള്‍ ഖാദര്‍(42) മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പ്രരിപ്പിച്ചതെന്ന് മൊഴി നല്‍കി. കേസില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ...
തേഞ്ഞിപ്പലം: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ തള്ളിയമാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതി രണ്ടാഴ്ച പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരുന്നത്. മാലിന്യവുമായി നീക്കചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പ് തമ്മില്‍ പഴിചാരുന്ന സാഹചര്യത്തിനിടയിലാണ് പോലീസിനെതിരെ പരാതിയുമായി പഞ്ചായത്ത് ...
കൊണ്ടോട്ടി: കൊണ്ടോട്ടി പോലീസ് അനധികൃത മണ്ണെടുപ്പ് നടത്തിയ ടിപ്പറുകളും ജെസിബിയും പിടികൂടി. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് പന്ത്രണ്ട് പേര്‍ മരിച്ച ശേഷം കര്‍ശന പരിശോധനയാണ് കൊണ്ടോട്ടി പോലീസ് നടത്തുന്നത്. അരിമ്പ്ര ഭാഗത്ത് നിന്ന് പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി. എസ്പി പ്രതീഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം അനധികൃത മണ്ണടുപ്പിനെതിരെ പരിശോധന കര്‍ശ...
കുറ്റിപ്പുറം: മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന ആന്ധ്ര സ്വദേശിയുടെ കൈ ട്രെയിന്‍ തട്ടി മുറിഞ്ഞു. കുറ്റിപ്പുറം ഹൈസ്‌കൂളിന് സമീപത്ത് കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് സംഭവം. കുറ്റിപ്പുറത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശി ദുര്‍ഗാപ്രസാദ് (24) ആണ് അപകടത്തില്‍പ്പെട്ടത്.
ട്രാക്കിന് സമീപത്തുകൂടി ഇയാള്‍ ഫോണ്‍ ചെയ്ത് നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ട്രാക്കിലേക്ക് വീഴുകയാ...
അരീക്കോട്: ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ബംഗാള്‍ സ്വദേശികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. വെസ്റ്റ് ബംഗാളിലെ ആലിപ്പുര്‍ ജില്ലയിലെ ജോഗേന്ദ്രനഗര്‍ സ്വദേശി മിഹിര്‍ ബര്‍മന്റെ മകന്‍ ധനഞ്ജയ് ബര്‍മന്‍ (20) , ജാന്‍ പാല്‍ഗുരി സ്വദേശി അമല്‍ബര്‍മന്റെ മകന്‍ കാഞ്ചന്‍ ബര്‍മന്‍ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുഴയില്‍ കാണാതായത്. ഇന്നലെ രാവിലെ മുത...
കൊണ്ടോട്ടി: മൊറയൂരില്‍ ദേഹത്ത് തെങ്ങ് കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എപി അബ്ദുള്‍ വഹാബിന്റെ രണ്ടാമത്തെ മകനായ അഫീഫ് അബ്ദുറഹ്മാന്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പിതാവിന്റെ കണ്‍മുമ്പില്‍ വെച്ച് മൊറയൂരിലെ കൃഷിഫാമില്‍ നിന്നായിരുന്നു അപകടം സംഭവിച്ചത്.
കുട...